മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കാട്ടാമ്പള്ളി പദ്ധതി പ്രദേശത്തെ അനധികൃത ഭൂമി കൈയേറ്റം തടയണമെന്ന് സി പി ഐ

നാറാത്ത്:- കാട്ടാമ്പള്ളി പദ്ധതി പ്രദേശത്തെ അനധികൃത ഭൂമി കൈയേറ്റം  തടയണമെന്ന് സി പി ഐ നാറാത്ത്  ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കാല പഴക്കം മൂലം  ജീർണ്ണവസ്ഥയിലായ കാട്ടാമ്പള്ളിയുടെ പദ്ധതിയുടെ ഷട്ടർ പുനസ്ഥാപിക്കണമെന്നും, ഞായറാഴ്ചകളിൽ മുഴുവൻ ബസ്സുകളും സർവീസ് നടത്താനുള്ള സംവിധാനമൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

മയ്യിൽ മണ്ഡലം കമ്മിറ്റി അംഗം കെ എം മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി പ്രമീള പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി ടി സി ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മയ്യിൽ മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ് സംഘടനാ റിപ്പോർട്ടും  അവതരിപ്പിച്ചു. രാജൻ ആലക്കം പടിക്കൽ അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ പി പ്രമീള (സെക്രട്ടറി), പി വി രാജ് കുമാർ (അസി.സെക്രട്ടറി)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്