മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

അതിദാരിദ്രം ഇല്ലാതാക്കാൻ പ്രവർത്തങ്ങൾക്ക് തുടക്കം




അതി ദാരിദ്ര്യം ഇല്ലാതാകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക പദ്ധതി ജനപങ്കാളിത്തതോടെ ഓരോ വാർഡിലും വിവരങ്ങൾ ശേഖരിക്കും. ഭക്ഷണമില്ലായ്മ, സുരക്ഷിതമായ വാസസ്ഥലമില്ലായ്മ, അടിസ്ഥാന വരുമാനം ഇല്ലായ്മ, ആരോഗ്യപരമായ ദുഃഖസ്ഥിതി എന്നി ഘടകങ്ങൾ ബാധകമായ അതി ദരിദ്ര കുടുംബങ്ങളെയും വിവിധ കാരണങ്ങളാൽ സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ ഉൾപെടുത്താത്തവരെയും അർഹരായ അതിരിദ്രരെ   കണ്ടെത്തും. കളക്ടർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, പഞ്ചായത്ത്‌ ഡയറക്ടർ, പ്രോഗ്രാം ഡയറക്ടർ, കില ജില്ലാ ഫെസിലിറ്റേറ്റർ, എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. പഞ്ചായത്ത്‌, വാർഡ് തലങ്ങളിലും ജനകീയ സമിതി രൂപീകരിക്കും അർഹരായവരുടെ പട്ടിക പഞ്ചായത്ത്‌ ഗ്രാമസഭകളിൽ പരിശോധിച്ച് അംഗീകാരം നൽകും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്