ചേലേരി സാന്ദീപനി ധർമ്മപഠന വിദ്യാലയത്തിൻ്റെ എസ്എസ്എൽസി ,പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം കെഎൻ രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിക്കുന്നു |
ചേലേരി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധർമ പഠന വിദ്യാലയം അനുമോദിച്ചു. എട്ടാം വർഷത്തിലേക്ക് കടക്കുന്ന സാന്ദീപനി പാഠശാലയിലെ പഠിതാക്കളായ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
ചടങ്ങിൽ ചെയർമാൻ പി കെ കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ സമ്മാന വിതരണം നടത്തി. ഇ പി വിനോദ്, വൈ ശ്രീനിവാസൻ, എം വി സുജിത്ത്, ഭാർഗവി വിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
Post a Comment