മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

35ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ വച്ച് ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

35ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ വച്ച് ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

ടോക്കിയോ: മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്‍റെ 35ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം. വിവാഹ വാര്‍ഷിക ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 

ഫ്രം ടോക്കിയോ വിത്ത് ലൌവ് എന്ന ക്യാപ്ഷനോടെയാണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ക്യാപ്ഷില്‍ പറയുന്നു. 
1988 ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്.  അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാലും കുടുബവും അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനിലേക്ക് പോയത്.

ബിഗ്ബോസ് ഷോ അവതാരകനായ മോഹന്‍ലാല്‍ സാധാരണകളില്‍ നിന്നും വ്യത്യസ്തമായി ഷോയില്‍ ബുധനാഴ്ച എത്തിയാണ് താന്‍ ജപ്പാനില്‍ അവധിക്കാലം ചിലവിടാന്‍ പോകുന്ന കാര്യം വ്യക്തമാക്കിയത്.  ജപ്പാനില്‍ നിന്നുള്ള തന്റെയും ഭാര്യ സുചിത്രയുടെയും ഫോട്ടോ നേരത്തെ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. 
‘മലൈക്കോട്ടൈ വാലിബനെ’ന്നചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മോഹൻലാല്‍ ജപ്പാനിലേക്ക് പോയത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബൻ’. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലായിരുന്നു മോഹൻലാല്‍ ചിത്രത്തിന്റെ ചിത്രീകരണം.

‘ദൃശ്യം 2’നു ശേഷം ജീത്തുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ‘റാമി’ന്റെ ഫൈനല്‍ ഷെഡ്യൂള്‍ മോഹൻലാലിന് ഇനി പൂര്‍ത്തീകരിക്കാനുണ്ട്. പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ‘റാമിന്റേ’തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്