മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

WhatsApp | മാർച്ച് 31 മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല; വിശദാംശങ്ങൾ

ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ജനങ്ങൾ സജീവമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്സാപ്പ് (WhatsApp). ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്ക ഡിവൈസുകളിലും വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പഴയതോ കാലാഹരണപ്പെട്ടതോ ആയ സോഫ്റ്റ്വെയർ പതിപ്പുകളിൽ ഇനി വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല.

ആൻഡ്രോയിഡ് (Android), ഐഒഎസ് (iOS), kaiOS എന്നിവയുടെ ചില പ്രത്യേക പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഒരു ഫോണിലും മാർച്ച് 31 മുതൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ലെന്ന് കമ്ബനി വ്യക്തമാക്കുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ വാട്സ്ആപ്പ് അതിന്റെ FAQ പേജിൽ പങ്കുവെയ്ക്കുകയുണ്ടായി.

മാർച്ച് 31 മുതൽ ഈ സോഫ്റ്റ്വെയർ പതിപ്പുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല.

ആൻഡ്രോയ്ഡ് ഫോണുകൾ നിങ്ങളുടെ ഫോണിൽ ആൻഡ്രോയിഡ് 4.1 പതിപ്പോ അതിനേക്കാൾ പുതിയ പതിപ്പുകളോ ഇല്ലാത്ത പക്ഷം വാട്സ്ആപ്പിന്റെ പ്രവർത്തനം നിലയ്ക്കും.

ഐഒഎസ് ഫോണുകൾ ഐഒഎസ് 10 പതിപ്പിലോ അതിനേക്കാൾ പുതിയ പതിപ്പുകളിലോ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വാട്സ്ആപ്പ് തുടർന്നും ലഭ്യമാകും.  iOS 15 എന്ന പതിപ്പാണ് ആപ്പിൾ ഇപ്പോൾ വാഗ്ദാനം ചെയുന്നത്. 3 മുതൽ 4 വർഷം വരെ പഴക്കമുള്ള ഐഫോൺ മോഡലുകളിലും ഈ പതിപ്പ് ലഭ്യമാണ്.

kaiOS:നിങ്ങളുടെ ഡിവൈസ് kaiOS പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നതെങ്കിൽ വാട്സ്ആപ്പ് തുടർന്നും പ്രവർത്തിപ്പിക്കാൻ kaiOS വേർഷൻ 2.5ഓ അല്ലെങ്കിൽ അതിനേക്കാൾ പുതിയ വേർഷനുകളോ ആവശ്യമാണ്. ജിയോഫോൺ, ജിയോഫോൺ 2 എന്നിവ ഇതിനെ പിന്തുണയ്ക്കുന്ന മോഡലുകളാണ്. മെറ്റ പുറത്തിറക്കിയ ഔദ്യോഗിക പട്ടികയിൽ ഷവോമി, സാംസങ്, എൽജി, മോട്ടോറോള എന്നീ ഫോണുകളും ഉൾപ്പെടുന്നു.

മാർച്ച് 31 മുതൽ വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഫോണുകൾ ഇവയാണ്:-

എൽജി: LG Optimus F7, Optimus L3 II dual, Optimus F5, Optimus L5 II, Optimus L5 II dual, Optimus L3 II, Optimus L7 II dual, Optimus L7 II, Optimus F6, LG Enact, Optimus L4 II dual, Optimus F3, Optimus L4 II,Optimus L2 II, Optimus F3Q

Huawei: Ascend D, Quad XL, Ascend D1, Quad XL,Ascend P1 S

സാംസങ്: Samsung Galaxy Development Lite, Galaxy S3 mini Galaxy Xcover 2, Galaxy Core

മോട്ടറോള: Motorola Droid Razr

ഷവോമി: Xiaomi HongMi, Mi2a, Mi2s, Redmi Note 4G, HongMi1s ഹുവായ്

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്