മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കണ്ടക്കൈ ശ്രീ ചാലങ്ങോട്ട് പുതിയ ഭഗവതി ക്ഷേത്രം  കളിയാട്ട മഹോൽസവംഅതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ കണ്ടക്കൈ ശ്രീ ചാലങ്ങോട്ട് പുതിയ ഭഗവതി ക്ഷേത്രം  കളിയാട്ട മഹോൽസവം ഫെബ്രുവരി 26,27,28, മാർച്ച് 1 (1197 കുംഭം 14,15,16,17) തീയതികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തും.

ഒന്നാം ദിവസമായ ഇന്ന് (26.02.2022 ശനിയാഴ്ച) മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവായുധം ശുദ്ധി വരുത്തൽ, പയം കുറ്റി, മലയിറക്കൽ കർമ്മം, മുത്തപ്പൻ വെള്ളാട്ടം, പയംകുറ്റി, മലകയറ്റൽ കർമ്മം, നടയടക്കൽ

രണ്ടാം ദിവസമായ നാളെ (27.02.2022 ഞായറാഴ്ച) പുതിയ ഭഗവതി ക്ഷേത്രത്തിൽ രാവിലെ നടതുറക്കൽ, വൈകുന്നേരം പുതിയ ഭഗവതിയുടെ ഉച്ചതോറ്റം, ഗുളികകൾ വെള്ളാട്ടം, വീരൻ ദൈവത്തിന്റെ തോറ്റം, തോട്ടുങ്കര ഭഗവതിയുടെ തോറ്റം, പുതിയ ഭഗവതിയുടെ അന്തിതോറ്റം, വീരൻ ദൈവം, വീരകാളി തെയ്യം, ഉഗ്രമൂർത്തി കരികണ്ടാ തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്, പുതിയ ഭഗവതിയുടെ പുറപ്പാട്, ഭദ്രകാളി തെയ്യം.

മൂന്നാം ദിവസമായ തിങ്കളാഴ്ച (28.02.2022) രാവിലെ അറയിൽ ചുകന്നമയുടെ തോറ്റം, തായ്പരദേവതയുടെ തോറ്റം. തുടർന്ന് വൈകുന്നേരം 6:00 മണിക്ക് കാരൻ ദൈവത്തിന്റെ വെള്ളാട്ടം, 6:30ന് മലക്കാരൻ ദൈവത്തിന്റെ വെള്ളാട്ടം, 7:00മണിക്ക് ഇളം കോലം 10:00 മണിക്ക് പുലിയൊരു കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം, 11:00 മണിക്ക് തോട്ടുങ്കര ഭഗവതിയുടെ തോറ്റം, 11:30ന് അറയിൽ ചുകന്നമ്മയുടെ തോറ്റം, പുലർച്ചെ 2:30ന് ഗുളികകൾ ദൈവത്തിന്റെ പുറപ്പാട്, 4:30ന് ഉഗ്രമൂർത്തി കരികണ്ടാ തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്.

നാലാം ദിവസമായ ചൊവ്വാഴ്ച (01.03.2022) രാവിലെ കാരൻ ദൈവം, മലക്കാരൻ ദൈവം, പുലിയൊരു കണ്ണൻ ദൈവം, അറയിൽ ചുകന്നമ്മ, തായ്പരദേവത, തുലാഭാരം തൂക്കൽ, ദൈവത്തെ കയ്യേൽക്കൽ, ആയുധം ഏഴുന്നെള്ളിപ്പ്, നടയടക്കൽ എന്നീ ചടങ്ങുകളോടെ നടക്കുന്ന മഹോൽസവ ദിനത്തിലേക്ക് എല്ലാ ജനങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്രവേശിക്കാവുന്നതാണ്

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്