മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വായകൊണ്ട് ചക്കരപ്പായസം വെക്കരുത്: കോൺഗ്രസ്സ്

വായകൊണ്ട് ചക്കരപ്പായസം വെക്കരുത്: കോൺഗ്രസ്സ്

അടിതൊട്ട് മുടി വരെ ആരോഗ്യ മേഖല തകർന്നടിയുമ്പോഴും ആരോഗ്യമേഖലയിൽ കേരളം നമ്പർ വണ്ണാണെന്നും ലോകത്തിന് മാതൃകയാണെന്നും പറയുന്നവർ വായകൊണ്ട് ചക്കരപ്പായസം വെക്കുകയാണെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത്. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ പല തരത്തിലുള്ള പരാതികളും പരിവേദനകളും പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് നിലവിലുള്ളത്. ആശുപത്രിയിൽ പോകുന്നവരും അതുപോലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും അനുഭവിക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും സമീപകാലത്തെ സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നിട്ടും നമ്പർ വൺ എന്ന് പറയുന്നവർ പരിമിതികളും തെറ്റുകുറ്റങ്ങളും മറച്ചു വെക്കാൻ ശ്രമിക്കുന്നു. ചില സ്ഥലങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചാൽ സംസ്ഥാനം നമ്പർ വൺ ആകില്ലെന്നും ആരോഗ്യ മേഖലയിലെ മൊത്തത്തിലുള്ള നിലവാരവും പുരോഗതിയും കണക്കുകൂട്ടിയാണ് നമ്പർ വൺ പരിഗണനയെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി അഭ്യസ്ത വിദ്യരായ ജനങ്ങൾക്ക് സാക്ഷര കേരളത്തിന്‌ ഇതിന്റെ യാഥാർഥ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്