മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാമ്പുരുത്തിക്ക് പുതിയ പാലം; നടപടി തുടങ്ങി

പാമ്പുരുത്തിക്ക് പുതിയ പാലം; നടപടി തുടങ്ങി

പാമ്പുരുത്തി ദ്വീപിലേക്ക് പുതിയ പാലം പണിയാൻ നടപടി തുടങ്ങി. PWD പാലം എഞ്ചിനിയേഴ്സ് സ്ഥലം സന്ദർശിച്ച്  ഏറ്റെടുക്കാനുള്ള സ്ഥലങ്ങൾ മാർക്ക് ചെയ്തു. പ്രളയത്തിൽ പാമ്പുരുത്തി ദ്വീപ് ഒറ്റപെട്ട് പോയ ഘട്ടത്തിൽ LDF സർക്കാർ പ്രഖ്യാപിച്ചതാണ് പുതിയ പാലം.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ്, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, CPIM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ, കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, LC അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ, എ. കൃഷ്ണൻ, പി പി കുഞ്ഞിരാമൻ, നാറാത്ത് LC അംഗം സഫീർ പാമ്പുരുത്തി, ജില്ലാ പഞ്ചായത്ത് അംഗം കെ. താഹിറ, കൊളച്ചേരി പഞ്ചായത്ത് അംഗം.  അബ്ദുൾസലാം, മൻസൂർ പാമ്പുരുത്തി തുടങ്ങിയവർ പങ്കെടുത്തു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്