മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

രൈരുനമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ വായനാങ്കണം സംഘടിപ്പിച്ചു; ‘കൈകേയി’ പുസ്തകാസ്വാദനം നടത്തി

രൈരുനമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ വായനാങ്കണം സംഘടിപ്പിച്ചു; ‘കൈകേയി’ പുസ്തകാസ്വാദനം നടത്തി

കയരളം: രൈരുനമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വായനാങ്കണം’ പരിപാടിയുടെ ഭാഗമായി ടി. എൻ. പ്രകാശിന്റെ ‘കൈകേയി’ എന്ന പുസ്തകത്തിന്റെ ആസ്വാദനം നടത്തി. സി. വി. നളിനിയാണ് പുസ്തകാസ്വാദനം അവതരിപ്പിച്ചത്.

ഗ്രന്ഥശാലാ പരിസരത്ത് നടന്ന പരിപാടിയിൽ ടി. രാഘവൻ മാസ്റ്റർ, യു. കെ. ശാരദ, കെ. പി. രവീന്ദ്രൻ, ശ്രീജ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനയും പുസ്തകാസ്വാദനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി സാഹിത്യചർച്ചയ്ക്കും വായനാനുഭവങ്ങൾ പങ്കുവെക്കുന്നതിനും വേദിയായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്