മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചെറുനാരങ്ങ വില കുതിച്ചുയർന്നു,കിലോയ്ക്ക് 325 രൂപ; കള്ളന്‍ അടിച്ചുമാറ്റിയത് 60 കിലോ

ചെറുനാരങ്ങ വില കുതിച്ചുയർന്നു,കിലോയ്ക്ക് 325 രൂപ; കള്ളന്‍ അടിച്ചുമാറ്റിയത് 60 കിലോ

ഷാജഹാന്‍പുര്‍: പച്ചക്കറിക്കടയില്‍ കയറി കള്ളന്‍ അടിച്ചുമാറ്റിയത് 60 കിലോ ചെറുനാരങ്ങ! ഒപ്പം 40 കിലോ ഉരുളക്കിഴങ്ങും 38 കിലോ വെളുത്തുള്ളിയും കള്ളന്‍ അടിച്ചുമാറ്റി.

സമീപ ദിവസങ്ങളില്‍ വില കയറിയ ഇനങ്ങള്‍ മാത്രമാണ് കള്ളന്‍ മോഷ്ടിച്ചത്.

ചെറുനാരങ്ങയുടെ വില അടുത്തിടെ കിലോയ്ക്ക് മൂന്നൂറു രൂപയ്ക്കു മുകളിലായി വര്‍ധിച്ചിരുന്നു. ഉരുളക്കിഴങ്ങിന്റെയും വെളുത്തുള്ളിയുടെയും വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. പച്ചക്കറിക്കടയില്‍ കയറിയ കള്ളന്‍ വില കൂടിയ ഇനങ്ങള്‍ മാത്രം കൈക്കലാക്കി സ്ഥലം വിടുകയായിരുന്നെന്ന് കടയുടമ മനോജ് കശ്യപ് പറയുന്നു.

രാവിലെ കടയില്‍ എത്തിയപ്പോഴാണ് ഗോഡൗണ്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയതെന്ന് കച്ചവടക്കാന്‍ പറഞ്ഞു. പരാതി ലഭിച്ചത് അനുസരിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

ലക്‌നൗ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 325 രൂപയ്ക്കാണ് ചെറുനാരങ്ങ വില്‍ക്കുന്നത്. ഒരെണ്ണത്തിന് 13 രൂപ. വിലക്കയറ്റം മൂലം നാരങ്ങവെള്ളമൊന്നും കിട്ടാനില്ലാത്ത നിലയാണ്. തന്തൂരി ചിക്കനിലും സലാഡിലുമൊന്നും ചെറുനാരങ്ങാനീര് കണ്ടുകിട്ടാന്‍ തന്നെയില്ല.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്