മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ക്രിക്കറ്റ് താരം ആകാശ് നമ്പ്യാർ മാണിക്കോത്ത് മയ്യിൽ നിന്നും കണ്ണൂരിലേക്ക് ഓടുന്നു 

വിമുക്തി മിഷൻ, കേരള സർക്കാർ എക്സൈസ് വകുപ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത്, മയ്യിൽ ഗ്രാമപഞ്ചായത്ത് പവർ ക്രിക്കറ്റ് ക്ലബ്ബ് മയ്യിലിൻ്റെ സംയുക്താഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനമായ  2022 ജൂൺ 26 ഞായറാഴ്ച   പവർ ക്രിക്കറ്റ് ക്ലബ്ബ് താരം ആകാശ് നമ്പ്യാർ മാണിക്കോത്ത് യുവാക്കൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി മയ്യിൽ ടൗണിൽ നിന്നും കണ്ണൂർ ടൗൺ വരെയും അവിടെ നിന്ന് തിരിച്ച് മയ്യിൽ വരെയും ഓടുന്നു.

 അബുദാബിയിൽ നിന്നും ദുബായിലേക്ക് മണലാരിണ്വത്തിലൂടെ 27 മണിക്കൂർകൊണ്ട് 118 കി.മീ. നഗ്നപാദനായി ഓടിയും, റോതാംഗ് പാസ്സ്, ഗുറൈസാലി LOC, ശ്രീനഗർ, മണാലി-ലഡാക്ക്, കാശ്മീർ മൈനസ് ഡിഗ്രിയിൽ നഗ്നപാദനായി ഓടിക്കൊണ്ടും പവർ ക്രിക്കറ്റ് താരമാണ് ആകാശ് നമ്പ്യാർ ആകാശ് നമ്പ്യാർ മാണിക്കോത്ത്.

ജൂൺ 26 ന് രാവിലെ  7.30 ന് മയ്യിൽ വച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്നയുടെ അധ്യക്ഷതയിൽ അസി.എക്സൈസ് കമ്മീഷണർ ശ്രീ ടി രാഗേഷ് ഫ്ലാഗ് ഓഫ് ചെയ്യും. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പി പി ദിവ്യ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

 കൊളച്ചേരി ഗ്രാമപഞ്ചായത്ത്, നാറാത്ത് ഗ്രാമപഞ്ചായത്ത്, ചിറക്കൽ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ഗ്രാമപഞ്ചായത്ത്, മുണ്ടേരി ഗ്രാമപഞ്ചായത്ത്, കൂടാളി ഗ്രാമപഞ്ചായത്ത്, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് എന്നിവടങ്ങളിൽ സ്വീകരണം നൽകും.

വൈകുന്നേരം 3 മണിക്ക് IMNSGHSS സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സമാപനം.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്