ഡോ.സി ജി ശാന്തകുമാർ സ്മാരക പുരസ്കാരം സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായംപൊയിൽ ഏറ്റുവാവാങ്ങി
മികച്ച ശാസ്ത്ര-പരിസ്ഥിതി അവബോധന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സംസ്ഥാനത്തെ ഗ്രന്ഥാലയത്തിൽ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രീൻ ബുക്സിൻ്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ ഡോ.സി ജി ശാന്തകുമാർ സ്മാരക പുരസ്കാരം സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായംപൊയിൽ ഏറ്റുവാങ്ങുന്നു. 25000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.തിരുവനന്തപുരം ജി വി രാജ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എയിൽ നിന്ന് ഗ്രന്ഥാലയം പ്രവർത്തകരായ കെ ബിജേഷ്, വി സി ഷിനോജ്, പി ദിനീഷ്, കെ അനുരാഗ് എന്നിവരാണ് ഏറ്റുവാങ്ങിയത്.
കുട്ടികളിലും സമൂഹത്തിലും ശാസ്ത്രബോധം എത്തിക്കുന്നതിന് ഗ്രന്ഥാലയം നടത്തിയ ഇടപെടലുകൾ പരിസ്ഥിതി, കാർഷിക രംഗത്തെ ഭാവനാത്മകമായ ചുവടുവെപ്പുകൾ തുടങ്ങിയവയാണ് അവാർഡിനായി പരിഗണിച്ചത്.ഈ നേട്ടത്തിലേക്കുള്ള സഞ്ചാരത്തിൽ ത്യാഗപൂർവം കൂടെ നിന്നവർക്ക്, നാട് നൽകിയ പിന്തുണക്ക് നന്ദി...

Post a Comment