മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം


ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പാപ്പിനിശ്ശേരി ലോക്കൽ അസോസിയേഷൻ ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പാപ്പിനിശ്ശേരി ലോക്കൽ അസോസിയേഷൻ ജനറൽ ബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു: കാട്ടാമ്പള്ളി ഗവ: മാപ്പിള യു.പി സ്കൂളിൽ വച്ച് സ്കൗട്ട് - ഗൈഡ് - കബ്ബ് - ബുൾബുൾ അധ്യാപകരുടെ വാർഷിക ജനറൽ ബോഡി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണർ ശ്രീ.എ.കെ സജിത് മുഖ്യഭാഷണം നടത്തി.DTC ശ്രീ.പി.ദിനേശൻ ആധ്യക്ഷം വഹിച്ചു. ശ്രീമതി പ്രേമലത 'എ, സുരേന്ദ്രനാഥ്‌ പി.വി, പ്രിൻസ മനേഷ് തുടങ്ങിയവർ സംസാരിച്ചു. പുതിയ സിക്രട്ടരിയായി ശ്രീമതി പ്രിൻസ മനേഷിനെയും ട്രഷററായി. ശ്രീ. സുരേന്ദ്രനാഥിയെയും തീരുമാനിച്ചു. പാപ്പിനിശ്ശേരി ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും യൂനിറ്റ് ആരംഭിക്കാനും സ്നേഹഭവനം പദ്ധതി ഏറ്റെടുത്ത് നടത്താനും യോഗം തീരുമാനിച്ചു.





















0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്