മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് പഞ്ചായത്തിൽ കർഷക ദിനത്തിൽ വിളംബര ജാഥയും കർഷകരെ ആദരിക്കലും നടത്തി

നാറാത്ത് പഞ്ചായത്തിൽ കർഷക ദിനത്തിൽ വിളംബര ജാഥയും കർഷകരെ ആദരിക്കലും നടത്തി


നാറാത്തു പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം കൃഷി ഭവൻ ഹാളിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ  രമേശന്റെ അധ്യക്ഷതയിൽ   ബഹു. എം.എൽ.എ ശ്രീ.കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. കൃഷിഓഫീസർ ശ്രീമതി അനുഷ  അൻവർ സ്വാഗതം പറഞ്ഞു.

കാക്കതുരുത്തി റോഡ് മുതൽ തുടങ്ങിയ വിളംബര ഘോഷയാത്രയിൽ കർഷകർ സ്കൂൾ വിദ്യാർത്ഥികൾ വാർഡ്. മെമ്പർമാർ തുടങ്ങി നിരവധി പേര് പങ്കെടുത്തു. ചടങ്ങിൽ  തിരഞ്ഞെടുക്കപ്പെട്ട ഒൻപതു കർഷകരെ പൊന്നാട  അണിയിച്ചു ആദരിച്ചു. മികച്ച സ്ഥാപനം കൃഷി, പാടശേഖരം, വനിതാ ഗ്രൂപ്പ് എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് ആശംസ അർപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക്‌ മെമ്പർ നികേത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ആദരിക്കപ്പെട്ട കർഷകർ  അവരുടെ കൃഷി അനുഭവങ്ങൾ  പങ്കുവെച്ചു. പരിപാടിക്കു കൃഷി അസിസ്റ്റന്റ്  ശ്രീമതി സുമതി പി. പി നന്ദി പറഞ്ഞു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്