ആസാദികാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കേരള ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ പയ്യന്നൂർ ഗാന്ധി പാർക്കിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ്റെ അധ്യക്ഷതയിൽ ടി ഐ മധുസൂദനൻ എം എൽ എ സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു.
ചരിത്രത്തിലെ ഇന്ത്യ എന്ന വിഷയത്തിൽ ഡോ.എം.ടി.നാരായണൻ പ്രഭാഷണം നടത്തി. എം.കെ.രമേഷ് കുമാർ, വൈക്കത്ത് നാരായണൻ മാസ്റ്റർ, കെ.ദാമോദരൻ, കലാമണ്ഡലം ലത എന്നിവർ സംസാരിച്ചു. ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ സ്വാഗതവും കെ.ശിവകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് സിനിമാ പിന്നണി ഗായിക ശ്രീത്തു ബാബുവിൻ്റെ നേതൃത്വത്തിൽ തനതു നാടൻ പാട്ടുകൾ , സ്വാതന്ത്ര്യ സമര ഗീതങ്ങളും ദേശഭക്തിഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് " സ്വാതന്ത്ര്യ സംഗീതിക" സംഗീത പരിപാടിയും അരങ്ങേറി.
കൂടുതൽ വീഡിയോകൾക്കായി ഇപ്പോൾ തന്നെ നാറാത്ത് വാർത്തകൾ സബ്സ്ക്രൈബ് ചെയ്യൂ...
👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മുകളിലുള്ള ലിങ്കിൽ പ്രവേശിക്കൂ...

Post a Comment