മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനോ, പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ല

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനോ, പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ല


എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനോ, പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ലെന്ന് നിർദേശം. ഈ വിവരം എല്ലാ പ്രഥമ അധ്യാപകരും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സമയത്ത് വിദ്യാർത്ഥികളെ അറിയിക്കണമെന്നും ഇതിനായി നോട്ടീസ് പതിക്കേണ്ടതാനെന്നും പരീക്ഷാ ജോയിന്റ് കമ്മീഷണർ നിർദേശം നൽകി.

പരീക്ഷ സെക്രട്ടറിയുടെ ഒപ്പും, സീലും ഇല്ലാത്തതും പ്രിന്റ് തെളിയാത്തതുമായ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അവ സ്കൂളുകളിൽ നിന്നും ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പ്രത്യേക ദൂതൻ വഴി പരീക്ഷ ഭവനിൽ എത്തിച്ച് പുതിയ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്

ഇത്തരത്തിൽ പരീക്ഷ ഭവനിലേക്ക് തിരിച്ചു നൽകുന്ന സർട്ടിഫിക്കറ്റ് 'Return to Pareeksha Bhavan’ എന്ന രീതിയിൽ 'Certificate Issue’ മെനുവിൽ രേഖപ്പെടുത്തണം. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധികാര പരിധിയിലുളള ഏതെങ്കിലും സ്കൂളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതുമാണ്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്