കണ്ണാടിപ്പറമ്പ്: കേരളാ സർക്കാർ അങ്കണവാടികളിൽ നടപ്പാക്കുന്ന പോഷക ബാല്യം പദ്ധതിയുടെ ഭാഗമായുള്ള പാലും മുട്ടയും വിതരണത്തിന് തുടക്കമായി. കുട്ടികളുടെ അറിവിനൊപ്പം ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് .നാറാത്ത് ഗ്രാമപഞ്ചായത്തിലെ അങ്ക ണവാടി കുട്ടികൾക്കുള്ള പാല് വിതരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം മാലോട്ട് സൗത്ത് അങ്കണവാടിയിൽ വെച്ച് അങ്കണവാടി സമിതി അംഗം പി.കുമാരൻ്റെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ നിർവ്വഹിച്ചു.ആശാവർക്കർ പി.സരസ്വതി, പ്രേരക് വി.സി. ഗീത, ഒ.ടി.കോമളവല്ലി, ചിത്ര സി പണിക്കർ ,പി .വി.ജയലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ചു. അങ്കണവാടി ടീച്ചർ സി.കനകവല്ലി സ്വാഗതവും കെ.സനിത നന്ദിയും പറഞ്ഞു.


Post a Comment