മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുല്ലൂപ്പികടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ

പുല്ലൂപ്പികടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ


അഴീക്കോട് മണ്ഡലത്തിലെ നാറാത്ത് പുല്ലൂപ്പികടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 2022 സെപ്തബർ 15 വ്യാഴാഴ്ച രാവിലെ 10.30ന് ബഹുമാനപ്പെട്ട ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

രാവിലെ 9 മണി മുതൽ കലാ പരിപാടികൾ.

തുടർന്ന് റംഷി പട്ടുവം നയിക്കുന്ന നാടൻ പാട്ടുകൾ, തിരുവാതിര എന്നിവ നടക്കും.

കണ്ടൽകാടുകളും പച്ചതുരുത്തുകളും ദേശാടന പക്ഷികളും പക്ഷി സങ്കേതങ്ങളും വിവിധ തരത്തിലുള്ള മത്സ്യസമ്പത്തുകളാലും സമൃദ്ധമായ പുല്ലൂപ്പിക്കടവിനെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്ന പദ്ധതിക്കാണ് തുടക്കമാവുന്നത്.

അഴീക്കോട് മണ്ഡലത്തിലെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയൊരു മുതൽകൂട്ടാണ് പദ്ധതി.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്