മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മുസ്‌ലിം ലീഗ് ഗൃഹ സന്ദർശനം നടത്തി

മുസ്‌ലിം ലീഗ് ഗൃഹ സന്ദർശനം നടത്തി

കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ പ്രദേശത്തെ വീടുകളിൽ ഗൃഹ സന്ദർശനം നടത്തി.

അവശതയനുഭവിക്കുന്നർക്ക് ഒരു കൈ സ്പർശം എന്ന സന്ദേശമുയർത്തിയാണ് മുസ്‌ലിം ലീഗ് കമ്പിൽ ശാഖ കമ്മിറ്റിയുടെ ഗൃഹ സന്ദർശനം.

കമ്പിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ്‌ കുഞ്ഞി, ജനറൽ സെക്രട്ടറി മഹറൂഫ് ടി,ശാഖ ട്രഷറർ സിറാജ് എംകെ,മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സുഹൈൽ പി പി,വനിതാ ലീഗ് നാറാത്ത് പഞ്ചായത്ത് സെക്രട്ടറി ഹസീന എ,മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ മാസ്റ്റർ,ജോയിന്റ് സെക്രട്ടറി ഷഫീക് പി ടി,മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് കാദർ കെ പി,പാലിയേറ്റീവ് അംഗം മുത്തലിബ്,msf അംഗങ്ങൾ ആയ മിജുവാദ്, അമാൻ സാഹിദ്, അമാൻ സാനി എന്നിവർ പങ്കെടുത്തു..

▪️▪️▪️▪️▪️▪️▪️▪️▪️

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്