കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതി സാഹിബ് അക്കാദമിയ പാഠശാല കണ്ണാടിപ്പറമ്പ് സി എച്ച് സൗധത്തിൽ വെച്ച് നടന്നു.
മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു.
മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള മാസ്റ്റർ, പാഠശാല അഴീക്കോട് മണ്ഡലം നിരീക്ഷകൻ മുഹമ്മദലി ആറാം പീടിക, നാറാത്ത് പഞ്ചായത്ത് പാഠശാല കോർഡിനേറ്റർ നിയാസ് പാറപ്പുറം ആശംസകൾ നേർന്നു..
"അഭിമാനകരമായ അസ്തിത്വം" എന്ന ടൈറ്റിലിൽ അഫ്സൽ രാമന്തളിയും,
"ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തി അന്നും,ഇന്നും" എന്ന ടൈറ്റിലിൽ സി പി റഷീദും പഠന ക്ലാസ്സുകൾ നടത്തി.
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇർഫാദ് പുല്ലൂപ്പി സ്വാഗതവും, ശമ്മാസ് മാലോട്ട് നന്ദിയും പറഞ്ഞു.

Post a Comment