മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

SSLC, +2 A+ ജേതാക്കൾക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും

SSLC, +2 A+ ജേതാക്കൾക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും


നാറാത്ത്:  പ്രിയദർശിനി സാംസ്‌കാരിക കേന്ദ്രം ഓണപ്പറമ്പ ഓണാഘോഷത്തോടനുബന്ധിച്ചു പൂക്കളമത്സരവും മുതിർന്ന പൗരന്മാർക്ക് ഓണക്കോടി വിതരണവും സംഘടിപ്പിച്ചു. 

പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം ദേവികയും (കീരി പവിത്രൻ), രണ്ടാം സ്ഥാനം കൂവത്തോടൻ നാരായണനും മൂന്നാം സ്ഥാനം കെ ശ്രീധരൻ മാസ്റ്റർക്കും ലഭിച്ചു. 

മത്സരവിജയികൾക്കുള്ള സമ്മാനവും കഴിഞ്ഞ വർഷം പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുമുള്ള അനുമോദനവും ഇന്ന് (10-09-2022) രാവിലെ 10ന് നാറാത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ മയ്യിൽ പോലീസ് സ്റ്റേഷൻ SHO ശ്രീ ടി പി സുമേഷ് വിതരണം ചെയ്യും.  തുടർന്ന് സമൂഹത്തെ കാർന്നു തിന്നുന്ന മാരകമായ മയക്കുമരുന്നിനെതിരെ ബോധവത്കരണ ക്ലാസ്സ് നടക്കും. ക്ലാസ്സ് നയിക്കുന്നത് കണ്ണൂർ റൈഞ്ച് എക്സൈസ്‌ പ്രേവന്റിവ് ഓഫീസർ ശ്രീ രാജീവൻ എ പി.


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്