സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രി വിസയുടെയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും
കോവിഡ് രണ്ടാം തരംഗത്തില്‍ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ കഴിയാതെ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി പുതുക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു.
ഇഖാമയുടെയും റീഎന്‍ട്രി വിസയും ജൂണ്‍ രണ്ട് വരെ പുതുക്കി നല്‍കാന്‍ നേരത്തെ രാജാവ് ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോള്‍ രണ്ടു മാസം വരെ നീട്ടിയിരിക്കുന്നത്. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രി വിസയുമാണ് സൗജന്യമായി പുതുക്കുക. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് ഇപ്പോള്‍ നേരിട്ട് പ്രവേശന വിലക്കുണ്ട്.
വിസിറ്റ് വിസയുടെയും കാലാവധി നീട്ടികൊടുക്കും. സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ (എന്‍.ഐ.സി) സഹായത്തോടെ സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്ത് ) ഇതിനാവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. രേഖകള്‍ സ്വമേധയായാണ് പുതുക്കി നല്‍കുക.

Post a Comment