ചട്ടുകപ്പാറ- ഇഎംഎസ് സ്മാരക വായനശാല& ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാവേദി അംഗങ്ങളുടെ കൈകൊട്ടിക്കളി ടീം ആയ ജ്വാലാമുഖിക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. വായനശാല സെക്രട്ടറി പ്രതീഷ് കെ വി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ സനേഷിന്റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെയ്‌സൺ സൗമിനി ടീച്ചർ ഉദ്ഘാടനവും മൊമെന്റോ വിതരണവും ചെയ്തു. കെ പ്രിയേഷ് കുമാർ, കെ.ഗണേശൻ, കെ.രാമചന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി. എൻ.കെ.ശ്രീലിഷ നന്ദി പറഞ്ഞു.


Post a Comment