മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ഓട്ടോ റിക്ഷകൾക്ക് നമ്പർ പതിച്ചു തുടങ്ങി

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ഓട്ടോ റിക്ഷകൾക്ക് നമ്പർ പതിച്ചു തുടങ്ങി

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ഓട്ടോ റിക്ഷകൾക്ക് നമ്പർ പതിച്ചു തുടങ്ങി. നിലവിൽ ഉള്ള കണ്ണാടിപ്പറമ്പ്, നാറാത്ത്, കമ്പിൽ, വാരം റോഡ് എന്നിടങ്ങളിലെ 170 ഓട്ടോ കൾക്കാണ് നമ്പർ പതിക്കുന്നത്. ചടങ്ങ് അഴിക്കോട് എം എൽ എ കെ വി സുമേഷ് ഉത്ഘാടനം ചെയ്തു. മിക്കവാറും എല്ലാ ഓട്ടോ ഡ്രൈവർമാരും സന്നിഹിതരായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രമേശൻ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാണി ചന്ദ്രൻ, കെ. എൻ മുസ്തഫ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫിസർ മനോഹരൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റോഷൻ എന്നിവർ ക്ലാസ്സ്‌ എടുത്തു. സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും ഹെഡ് ക്ലർക്ക് ശ്രീശൻ നന്ദിയും പ്രകാശിപ്പിച്ചു. എല്ലാ ഓട്ടോ ഡ്രൈവർമാർക്കും തിരിച്ചറിയൽ കാർഡ് അനുവദിക്കുന്ന പ്രവർത്തി ഉടൻ പൂർത്തിയാവുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു. 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്