മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരളത്തിൽ സെഞ്ച്വുറി അടിച്ച് പെട്രോൾ വില; പ്രീമിയം പെട്രോളിന് സംസ്ഥാനത്ത് പലയിടത്തും വില നൂറ് കടന്നു

കേരളത്തിൽ സെഞ്ച്വുറി അടിച്ച് പെട്രോൾ വില; പ്രീമിയം പെട്രോളിന് സംസ്ഥാനത്ത് പലയിടത്തും വില നൂറ് കടന്നു


 സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. എക്സ്ട്രാ പ്രീമിയം പെട്രോളിനാണ് നൂറ് രൂപ കടന്നത്. വയനാട്ടിൽ ബത്തേരി, പാലക്കാട്, ഇടുക്കിയിൽ കട്ടപ്പന, അണക്കര എന്നിവടങ്ങളിലാണ് എക്സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നത്. 


ബത്തേരിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയാണ് വില. പാലക്കാട് 100 രൂപ 16 പൈസയും, കട്ടപ്പനയിൽ 100 രൂപ 35 പൈസയും, അണക്കരയിൽ 101 രൂപ മൂന്ന് പൈസയുമാണ് വില. 


പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും, ഡീസലിന് 91. 88 രൂപയുമാണ് ഇപ്പോൾ വില. കോഴിക്കോട് പെട്രോളിന് 95.68 രൂപയും, ഡീസലിന് 91. 03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും , ഡീസലിന് 92. 31 രൂപയുമാണ്.

ഫേസ്ബുക്ക്

ഇൻസ്റ്റാഗ്രാം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്