മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആറു നഗരസഭാ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ; 30 പഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ആറു നഗരസഭാ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ; 30 പഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ജില്ലയിലെ കൊവിഡ് വ്യാപനം രൂക്ഷമായ ആറു നഗരസഭാ വാര്‍ഡുകളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ നിരക്ക് (ഡബ്ല്യുഐപിആര്‍) എട്ടില്‍ കൂടുതലുള്ള ആന്തൂര്‍ 3, കൂത്തുപറമ്പ് 20,27, മട്ടന്നൂര്‍ 12, പാനൂര്‍ 8, പയ്യന്നൂര്‍ 12, ശ്രീകണ്ഠാപുരം 12 എന്നീ നഗരസഭാ വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഡബ്ല്യുഐപിആര്‍ എട്ടില്‍ കൂടുതലുള്ള 30 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണുകളായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍:

ആലക്കോട് 14, ആറളം 15, അയ്യന്‍കുന്ന് 8,13, ചെമ്പിലോട് 14, ചെറുതാഴം 8,14,16, ഏഴോം 8, ഇരിക്കൂര്‍ 13, കടമ്പൂര്‍ 13, കടന്നപ്പളളി പാണപ്പുഴ 4,11, കണിച്ചാര്‍ 5, കണ്ണപുരം 2, കോളയാട് 2,5, മാങ്ങാട്ടിടം 7, മയ്യില്‍ 15, മുഴക്കുന്ന് 6, പാട്യം 5,11, പേരാവൂര്‍ 8,10, രാമന്തളി 5,11, തില്ലങ്കേരി 6, തൃപ്പങ്ങോട്ടൂര്‍ 9, ഉളിക്കല്‍ 9,19.


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്