മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ്കൂൾ ലൈബ്രറിയിലേക്ക് 40,000 രൂപ വിലയുള്ള പുസ്തകങ്ങൾ നൽകി പൂർവാധ്യാപകൻ

സ്കൂൾ ലൈബ്രറിയിലേക്ക് 40,000 രൂപ വിലയുള്ള പുസ്തകങ്ങൾ നൽകി പൂർവാധ്യാപകൻ

കൊളച്ചേരി : പാമ്പുരുത്തി യു പി സ്കൂൾ ലൈബ്രറിയിലേക്ക് 40,000 രൂപ വിലയുള്ള പുസ്തകങ്ങൾ നൽകി പൂർവ അധ്യാപകൻ. 500 പുസ്തകങ്ങളാണ് മയ്യിൽ കവിളിയോട്ട് ചാലിലെ കെ പി ചന്ദ്രൻ സ്കൂളിനായി കൈമാറിയത്.

ജില്ലാ പഞ്ചായത്തംഗം കെ താഹിറ, സ്കൂൾ മാനേജർ എം അബ്ദുൾ അസീസ്, പി ടി എ പ്രസിഡന്റ് എം അബ്ദുൾ ദീരിമി, പ്രഥമ അധ്യാപകൻ സി രഘുനാഥ്, കെ ജസീന എന്നിവരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. വി മനോമോഹനൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സി രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ പി ഇബ്രാഹിം, എം മുസമ്മിൽ, പി വി രത്നം, സി ജിതിൻ, കെ ഹർഷ, ഫസീൽ ഫാറൂഖ് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്