മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മലബാർ ദേവസ്വം ജീവനക്കാർ നാളെ (31.8.20 21 ) അവകാശ പ്രഖ്യാപന ദിനം ആചരിക്കും

മലബാർ ദേവസ്വം ജീവനക്കാർ നാളെ (31.8.20 21 ) അവകാശ പ്രഖ്യാപന ദിനം ആചരിക്കും

 


കണ്ണൂർ: മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണത്തിന് പഴയ മദിരാശി സംസ്ഥാനത്തിന് കീഴിൽ മലബാറിന്റെ ഭരണം നടക്കുന്ന കാലത്ത് നടപ്പിലാക്കിയ നിയമം ആണ് കേരള സംസ്ഥാനം രൂപം കൊണ്ടിട്ടും ഏറെക്കാലം ഇവിടെ ഉണ്ടായിരുന്നത്.. 1951 ൽ നടപ്പിലാക്കിയ ഈ നിയമം മാറ്റി കേരളത്തിന്‌ ചേരുന്ന നിയമം നടപ്പിലാക്കണം എന്നും മലബാർ ദേവസ്വം ബോർഡ് രൂപീകരിക്കണം എന്നുമുള്ള ആവശ്യം എന്നും ഈ മേഖലയിൽ ഉണ്ട്.വി.വി.ദക്ഷിണാമൂർത്തി മാഷുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സമഗ്രമായ നിയമ പരിഷ്കാരത്തോടൊപ്പം മലബാർ ദേവസ്വം ബോർഡ് രൂപീകരണത്തിന് നിരന്തരമായി സമരങ്ങളും ഇടപെടലുകളും നടത്തിയതിന്റെ ഫലമായി 2008 ൽ അന്നത്തെ ഇടതുമുന്നണി സർക്കാർ മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചു. ഭേദപ്പെട്ട ശമ്പള

പരിഷ്കരണവും  നടപ്പിലാക്കി..ഈ മേഖലയിലെ ഏറ്റവും വലിയ പുരോഗമനപരമായ മാറ്റം ആയിരുന്നു മലബാർ ദേവസ്വം ബോർഡ് രൂപീകരണം

  1951 ലെ മദ്രാസ്സ് നിയമത്തിന്റെ കുരുക്കുകൾ നിറഞ്ഞ നിയമത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ ഉണ്ട്. അമ്പലങ്ങളുടെ സുഗമമായ നടത്തിപ്പും ജീവനക്കാരുടെ ജീവിതം ചുവപ്പ് നാടയിൽ കെട്ടിയിടുന്ന നിയമങ്ങളും കുറെ എങ്കിലും ഇപ്പോഴും നിലനിൽക്കുന്നു.

      പരിഷ്കൃതമായ കേരളത്തിന് ചേരുന്ന നിയമത്തിനായുള്ള പോരാട്ടത്തിൽ  സംഘടന നിരന്തരമായ ഇടപെടലുകൾ നടത്തികൊണ്ടേയിരിക്കുന്നു.

ദക്ഷിണാമൂർത്തി മാഷുടെ ഓർമ ദിവസമായ ആഗസ്ത് 31ന് സമഗ്രമായ മലബാർ ദേവസ്വം നിയമം തങ്ങളുടെ അവകാശം ആണെന്ന് സംഘടന പ്രഖ്യാപിക്കുന്നു. ചൊവ്വാഴ്ച  മുഴുവൻ ക്ഷേത്ര ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് മലബാറിൽ ഉടനീളം അവകാശ പ്രഖ്യാപന ദിനം ആയി ആചരിക്കുന്നു..

        മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ മയ്യിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ( 31  ) രാവിലെ 11ന് വേളത്ത് ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ പറശ്ശിനി ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്