മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് പരിക്കേറ്റ ഡി സി സി സെക്രെട്ടെറി മരിച്ചു

പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് പരിക്കേറ്റ ഡി സി സി സെക്രെട്ടെറി മരിച്ചു

കണ്ണൂർ : കണ്ണൂരില്‍ പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച്‌ പരിക്കേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു. ജില്ലാ ഡി.സി.സി ജനറല്‍ സെക്രട്ടറി പുന്നാട് ലീല നിവാസില്‍ പടിയൂര്‍ ദാമോദരന്‍ മാസ്റ്റര്‍ (71) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 6.30 ഓടെ തലശ്ശേരി വളവുപാറ റോഡില്‍ കീഴൂര്‍കുന്ന് എം.ജി കോളേജ് സ്‌റ്റോപ്പിനടുത്തായിരുന്നു അപകടം. രാവിലെ പുന്നാട് ടൗണിനടുത്ത വീട്ടില്‍ നിന്നും കീഴൂര്‍കുന്ന് ഭാഗത്തേക്ക് നടക്കുന്നതിനിടെ പിന്നില്‍ നിന്നു അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനായ കീഴ്പ്പള്ളി സ്വദേശിയായ യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ദാമോദരന്‍ മാസ്റ്ററെ സമീപവാസികള്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്