മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുലിക്കളിയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ

പുലിക്കളിയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർതൃശൂർ :- ചരിത്രത്തിൽ ഇടംനേടി കോവിഡ്കാലത്തെ പുലിക്കളി. ഇത്തവണ ചുവടുവെക്കാൻ ട്രാൻസ്‌ജെൻഡർ പുലി ഉണ്ടായിരുന്നതാണ് പ്രത്യേകത. മിസ്​റ്റർ കേരളപട്ടം നേടിയ പാലക്കാട് നെന്മാറ സ്വദേശി പ്രവീൺനാഥാണ് അയ്യന്തോളിനു വേണ്ടി പുലിവേഷം കെട്ടിയത്. 21 വയസ്സുവരെ പെണ്ണായി ജീവിച്ചശേഷം മൂന്നു വർഷം മുമ്പാണ് പുരുഷനായി മാറിയത്. ട്രാൻസ്‌ജെൻഡർ പുലിവേഷമിടുന്നത് ഇതാദ്യം. ബോഡിബിൽഡറായ പ്രവീണിന് പുലിച്ചുവടുകൾ എളുപ്പത്തിൽ പഠിച്ചെടുക്കാനായെന്ന് സംഘാടകർ അറിയിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്