ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിനകം സ്കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു.
സെപ്റ്റംബർ അഞ്ചിന് രാജ്യം അധ്യാപകദിനം ആഘോഷിക്കും മുമ്പ് അധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കാനാണ് നിർദേശം.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ മാസം രണ്ടുകോടി ഡോസ് വാക്സിൻ അധികമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്ന പ്രതിമാസ ഡോസിനു പുറമെയാണ് ഇതെന്നും വാക്സിനേഷനിൽ അധ്യാപകർക്ക് മുൻഗണന നൽകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
Post a Comment