മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂര്‍ നഗരത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കും

കണ്ണൂര്‍ നഗരത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കും

കണ്ണൂർ :- കോര്‍പ്പറേഷന്‍ പരിധിയില്‍ കൊവിഡ് വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ നടക്കുന്ന പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചേക്കും.

ടി.പി.ആര്‍ റേറ്റ് കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലും കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലുമാണ് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കാന്‍ തയാറെടുക്കുന്നത്. ദിവസേന നാലും അഞ്ചും പ്രകടനങ്ങളും പൊതുയോഗങ്ങളുമാണ് കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച്‌ നടക്കുന്നത്.

ജില്ലയുടെ പലയിടങ്ങളില്‍നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ചില സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ കുട്ടികളടക്കം പങ്കെടുത്തിരുന്നു. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രകടനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഒന്നുംതന്നെ പാലിക്കുന്നില്ല. പ്രകടനത്തില്‍ പങ്കെടുക്കുന്ന കുറച്ചു വ്യക്തികളുടെ പേരില്‍ മാത്രമാണ് കേസെടുക്കുന്നത്.

കൊവിഡ് ഒന്നാം തരംഗ സമയത്ത് കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രകടനങ്ങള്‍ നിരോധിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. സംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചുണ്ടെങ്കിലും പ്രകടനത്തിലും പൊതുയോഗത്തിലും പരിധിയില്ല. ഈ പഴുത് ഉപയോഗിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികളും മറ്റും പ്രകടനങ്ങളും പൊതുയോഗങ്ങളും കൊഴുപ്പിക്കുന്നത്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്