മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മിന്നിത്തെളിയുന്നു പാലക്കയം തട്ട്

മിന്നിത്തെളിയുന്നു പാലക്കയം തട്ട്


പ്രകാശം ചൊരിയുന്ന മഴവിൽക്കാഴ്‌ചകൾക്കിടയിലൂടെ അറുപതിനായിരത്തോളം ‘മിന്നാമിനുങ്ങു’കൾ അനേകം വർണരാജികളിൽ ആകാശത്ത്‌ വെട്ടിത്തിളങ്ങിയാലോ..!

ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യത്യസ്‌ത അനുഭൂതികൾ സമ്മാനിച്ച്‌ വിനോദ സഞ്ചാരികളുടെ മനം കവർന്ന മലബാറിലെ ഊട്ടിയെന്നറിയപ്പെടുന്ന പാലക്കയംതട്ട്‌ ഇതാ സഞ്ചാരികൾക്ക്‌ അത്തരമൊരു വിസ്മയം തീർക്കാൻ ഒരുങ്ങുന്നു അതാണ് ഫീൽഡ് ഓഫ് ലൈറ്റ്. മലയാളികൾക്ക്‌ കേട്ടും കണ്ടും പരിചയമില്ലാത്ത ഈ ദൃശ്യമനോഹാരിത ഏഷ്യയിൽ ഇതാദ്യമായാണെന്ന്‌ സംഘാടകർ പറയുന്നു. മലമടക്കുകളുടെ മനോഹാരിതയ്‌ക്ക്‌ അനുരൂപമായി പ്രകൃതിക്ക്‌ കോട്ടം തട്ടാതെ അമേരിക്കൻ സാങ്കേതിക വിദ്യ ഉപയോഗിച്ച്  നടപ്പാക്കുന്ന പദ്ധതി നിർമാണത്തിന്‌ ഒന്നരക്കോടി രൂപ ചെലവ്‌ കണക്കാക്കുന്നു. പത്ത്‌ ഏക്കർ സ്ഥലത്ത്‌ 60000 ചെറു വിളക്കുകകളിലൂടെ മലമടക്കുകൾ വെളിച്ചത്തിന്റെ പറുദീസയാകും.

ടൂറിസം വകുപ്പിനുകീഴിലുള്ള ഈ വിനോദ സഞ്ചാര കേന്ദ്രം പ്രവർത്തിപ്പിക്കുന്ന കെ എൻ നിസാർ നിർമാണ പ്രവർത്തനങ്ങൾക്ക്‌ നേരിട്ട്‌ മേൽനോട്ടം വഹിക്കുന്നു. വിദേശരാഷ്‌ട്രങ്ങളിൽനിന്ന്‌ വിദഗ്‌ധരെ കൊണ്ടുവന്ന്‌ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും ഭാരിച്ച ചെലവും ഒഴിവാക്കാൻ ഇദ്ദേഹം ഇത്തരം രാഷ്‌ട്രങ്ങൾ സന്ദർശിച്ച്‌ പ്രവർത്തനങ്ങൾ പഠിച്ചു.

ചെറുയൂണിറ്റുകൾ ഇവിടെത്തന്നെ സ്ഥാപിച്ച്  ഉപകരണങ്ങൾ നിർമിച്ച്‌ ഭീമമായ നിർമാണ ചെലവും ഒഴിവാക്കി. സൗരോർജം ഉപയോഗിച്ച് ഒപ്റ്റിക്കൽ ഗ്ലാസ് ഫൈബർ വഴിപ്രകാശം വിസരണ ഭാഗത്ത് എത്തിക്കും. നിർമാണത്തിന്‌ സിമന്റ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഒരു തരിപോലും ഉപയോഗിച്ചില്ല എന്ന പ്രത്യേകതയുമുണ്ട്‌. അടുത്തമാസം ആദ്യവാരം മുതൽ പകൽ വെളിച്ചം മങ്ങുന്നതോടെ ഈ മലമടക്കുകൾ ദീപപ്രഭയിൽ സഞ്ചാരികളുടെ മനം കുളിർക്കും.






0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്