മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ ഗ്രാമ പഞ്ചായത്തിനെ മാതൃകാ പഞ്ചായത്താക്കും

മയ്യിൽ ഗ്രാമ പഞ്ചായത്തിനെ മാതൃകാ പഞ്ചായത്താക്കും

14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മയ്യിൽ ഗ്രാമ പഞ്ചായത്തിനെ സംസ്ഥാന പ്ലാനിങ് ബോർഡും സംസ്ഥാന മണ്ണ് ജല സംരക്ഷണ വകുപ്പും മാതൃക പഞ്ചായത്തായി തെരെഞ്ഞടുത്തു. കാർഷിക മണ്ണ് ജല സംരക്ഷണ രംഗത്ത് പഞ്ചായത്തിൻ്റെ സമ്പൂർണ വികസനം സാധ്യമാകുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. പഞ്ചായത്തിലെ മുഴുവൻ നീർത്തടങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരിസ്ഥിതിക്ക് അനിയോജ്യമായ കൃഷി ചെയ്യുന്നതിന് കർഷകരെ പ്രാപ്തരാക്കുകയും അവരുടെ ഉത്പന്നങ്ങൾക്ക് വിപണി നേടിക്കൊടുക്കുകയും അതിലൂടെ വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന മണ്ണ് ജല സംരക്ഷണ ഡയറക്ടർ എസ്.സുബ്രമണ്യൻ ഐ.എ.എസ് ന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം മയ്യിൽ പഞ്ചായത്ത് ഹാളിൽ അവലോകന യോഗം ചേർന്നു.

യോഗത്തിൽ ടി.ഗംഗാധരൻ, കണ്ണൂർ- കാസർഗോഡ്- വയനാട് ജില്ലകളിലെ മണ്ണ് ജല സംരക്ഷണ ഉദ്യോഗസ്ഥരായ കെ.വി.അബ്ദുൾ സമദ്, ബിന്ദു മേനോൻ, നിതിൻ കുമാർ, ദീപ, പഞ്ചായത്ത് ജനപ്രധിനിതികൾ തുടങ്ങിയവർ പങ്കെടുത്തു .മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ണ, വൈസ് പ്രസിഡന്റ് എ ടി ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.




0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്