മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൃഷിയിടം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു

കൃഷിയിടം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു


തവളപ്പാറ പഞ്ചായത്ത്‌ സ്റ്റേഡിയത്തിനടുത്തു താമസിക്കുന്ന  പോസ്റ്റൽ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പി.കെ.സദാനന്ദന്റെ കൃഷിയിടം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. വിവിധയിനം കുലച്ചതുൾ പ്പെടെയുള്ള വാഴകൾ,വിളവെടുക്കാനായ മരച്ചീനി, ചേമ്പ്, ചേന, മധുരക്കിഴങ്എന്നിവയുൾപ്പെടെയുള്ളവയാണ് നശിപ്പിച്ചത്. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്. പന്നിശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും, കൃഷിനാശം സംഭവിച്ച കർഷകർക്കു നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ തയാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്