മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വയലാർ അനുസ്മരണം നടത്തി

വയലാർ അനുസ്മരണം നടത്തി


കമ്പിൽ മാപ്പിള ഹൈസ്കൂൾ 1989-90 ബാച്ച് വാട്സ്ആപ്പ് കൂട്ടായ്മ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ചരമ ദിനമായ ഇന്നലെ ഓൺലൈൻ വഴി നടത്തിയ അനുസ്മരണത്തിൽ മുഹമ്മദ്‌ കുഞ്ഞി അനുസ്മരണ പ്രസംഗം നടത്തി. വയലാറിന്റെ കവിതകളും സിനിമാഗാനങ്ങളും കൊണ്ട് സമ്പദ്സമൃദ്ധമായ പരിപാടി വളരെ നല്ല നിലവാരം പുലർത്തി. കമ്പിൽ മാപ്പിള ഹൈ സ്കൂളിൽ 1989-90 വർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികളായ ഷീബ, സജിത, അരുൺ എന്നിവർ വയലാറിന്റെ കവിതകൾ ചൊല്ലി. വയലാറിന്റ തൂലികയിൽ വിടർന്ന സിനിമാ ഗാനങ്ങൾ വിനയൻ, സുഷമ, ജയൻ, ഷൈലജ, രമേശൻ തുടങ്ങിയവർ ആലപിച്ചു. പരിപാടികൾ കോർത്തിണക്കിയ ഒരു ഹ്രസ്വ വിഡിയോ അവതരണവും ഉണ്ടായിരുന്നു. വിപ്ലവ ഗായകനായ വയലാർ രാമവർമ്മയുടെ ഓർമ്മദിനം അവിസ്മരണമാക്കിയ ഈ പരിപാടിയെ കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും അഭിനന്ദിച്ചു.
0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്