മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിലിൽ SBI ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി

മയ്യിലിൽ SBI ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി


മയ്യിൽ എസ്ബിഐ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് മെസേജ് അയച്ച് പണം തട്ടി. കടൂരിലെ ഹസ്സൻ കുഞ്ഞഹമ്മദിന്റെ 20,000 രൂപയാണ് കവർന്നത്. കഴിഞ്ഞ ഏഴാം തീയ്യതി കുഞ്ഞഹമ്മദിന്റെ മൊബൈൽ ഫോണിലേക്ക് എസ്ബിഐ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് മെസേജ് വന്നതായി പറയുന്നു. തുടർന്ന് എസ്ബിഐയുടെ വ്യാജ യോനോ ആപ്ലിക്കേഷൻ വഴി പണം തട്ടുകയായിരുന്നു.

എസ്ബിഐയുടെ മയ്യിൽ ബ്രാഞ്ച് അക്കൗണ്ടിൽ നിന്നാണ് പണം പിൻവലിച്ചത്. സംഭവത്തിൽ മയ്യിൽ ഇൻസ്പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെസേജ് വന്ന മൊബെൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശിയുടെ മേൽവിലാസത്തിലാണ് സിം കാർഡെന്ന് പോലീസ് കണ്ടെത്തി. ഇത് വ്യാജമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.






0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്