മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കേരളോത്സവം 2021 ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിൽ



സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവം കോവിഡ് പശ്ചാതലത്തിൽ  ഈ വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് സംഘടിപ്പിക്കുന്നത്‌.

ഈ വർഷം കലാമത്സരങ്ങള്‍ മാത്രമാണ് കേരളോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുക.പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്ട്രേഷനും വീഡിയോ അപ് ലോഡിംഗും ഉള്‍പ്പെടെ നടത്തേണ്ടത്.

നവംബർ 25  മുതല്‍  30  വരെ ഈ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനെ കുറിച്ചും വീഡിയോ അപ് ലോഡിംഗിനെ സംബന്ധിച്ചുമുള്ള മറ്റു സാങ്കേതിക വിവരങ്ങള്‍ക്ക് കേരളോത്സവം വെബ് ആപ്ലിക്കേഷൻ സന്ദർശിക്കുക. 

www.keralotsavam.com










0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്