മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

തക്കാളി വില സെഞ്ചുറിയിലേക്ക്

തക്കാളിക്ക് ഒറ്റ ദിവസം കൂടിയത് 27 രൂപ. കഴിഞ്ഞ ദിവസം വരെ കിലോഗ്രാമിന്‌ 68 രൂപയായിരുന്ന തക്കാളി വില വ്യാഴാഴ്ച 95 രൂപ വരെയെത്തി. മഴ കാരണമുണ്ടായ കൃഷിനാശമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

പച്ചക്കറി മൊത്ത  വ്യാപാരം നടക്കുന്ന കണ്ണൂർ മാർക്കറ്റിൽ വ്യാഴാഴ്ച തക്കാളിക്ക് 90 രൂപയാണ്. ബെംഗളൂരുവിൽനിന്നും ഹുൻസൂറിൽ നിന്നുമാണ് തക്കാളി കൂടുതലായി ഇവിടെയത്തുന്നത്. കഴിഞ്ഞ ദിവസം വരെ 66 രൂപയ്ക്കും 70 രൂപയ്ക്കുമായി വിറ്റിരുന്ന നാടൻ തക്കാളിക്കും സാധാരണ തക്കാളിക്കുമെല്ലാം വ്യാഴാഴ്ച മാർക്കറ്റിൽ ഒരേ വിലയാണ്. കഴിഞ്ഞയാഴ്ച വരെ 48 രൂപയ്ക്കായിരുന്നു തക്കാളി വിറ്റിരുന്നത്.

ഉള്ളിക്ക് കിലോഗ്രാമിന്‌ 40 രൂപയാണ് വില. മുരിങ്ങയുടെയും കാപ്‌സിക്കത്തിന്റെയും വില ഇരട്ടിയായി. 70 രൂപയുണ്ടായിരുന്ന മുരിങ്ങയുടെ ഇപ്പോഴത്തെ വില 140 ആണ്. കാപ്‌സിക്കത്തിന്റെ വില 80 രൂപയിൽനിന്ന് 160 ആയി. ഒരു കിലോഗ്രാം വെണ്ടയ്ക്കയുടെ വില 50 രൂപയിൽ നിന്ന് 90 രൂപ വരെയെത്തി.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്