നൂറ് വീടുകളിൽ ഭഗവത്ഗീത വിതരണം ചെയ്തു
നാറാത്ത് : ചിദഗ്നി സനാതന ധർമ്മ പാഠശാല നൂറ് വീടുകളിൽ ഭഗവത് ഗീത നൽകി. വിതരണോൽഘാടനം അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാ നന്ദ പുരി നിർവ്വഹിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ പഠനങ്ങൾ ഉണ്ടായ ഗ്രന്ഥമായ ഭഗവത് ഗീത മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ലോകത്ത് അനേകം യൂണിവേഴ്സിറ്റികളിൽ ഗീത പഠന വിഷയമാണ്. കുട്ടികൾക്ക് ഭഗവത്ഗീത പഠിപ്പിച്ചു കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി അഭിപ്രായപ്പെട്ടു.
ചിദഗ്നി ചെയർമാൻ കെ.എൻ .രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിധിൻ നാങ്ങോത്ത് മുഖ്യപ്രഭാഷണം നടത്തി. ബിജു ഓണപ്പറമ്പ, കെ. എൻ അജയൻ പ്രസംഗിച്ചു. കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിലെ കുട്ടികൾ ഭജൻസ് അവതരിപ്പിച്ചു.
Post a Comment