മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സാമ്പദ്രായിക പാർട്ടികൾ കുറ്റകരമായ മൗനം തുടരുന്നു: ബഷീർ കണ്ണാടിപറമ്പ്


ചിറക്കൽ : രാജ്യത്ത് സംഘ പരിവാർ ഹിന്ദുത്യ അജണ്ടകൾ നടപ്പിലാക്കുമ്പോൾ സമ്പദ്രായിക പാർട്ടികൾ മൗനം തുടരുകയാണ്, ആസാമിലും ത്രിപുരയിലും വംശഹത്യ നടക്കുമ്പോൾ ബാബരിയുടെ വിശയത്തിലും ഗുജറാത്ത്‌ വംശഹത്യാ സമയത്തും സ്വീകരിച്ച കുറ്റകരമായ മൗനം സാമ്പദ്രായിക പാർട്ടികൾ ഇപ്പോഴും തുടരുകയാണെന്ന് എസ്. ഡി. പി. ഐ. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ്. എസ്ഡിപിഐ ചിറക്കൽ പഞ്ചായത്ത്‌ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് എസ്ഡിപിഐ യുടെ സ്വീകാര്യത വർദ്ദിച്ചു വരുകയാണെന്നും കേരളത്തിലും തമിഴ് നാട്ടിലും കർണ്ണാടകയിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ മികച്ച വിജയം അതിന്റെ തെളിവ്‌ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടക്കുന്ന് യു.പി. സ്കൂളിൽ നടന്ന പരിപാടിയിൽ എസ്ഡിപിഐ ചിറക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് നവാസ് ടികെ അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, പഞ്ചായത്ത്‌ സെക്രട്ടറി റാഷിദ് പുതിയതെരു, സജീർ കീച്ചേരി, റഫീഖ് എംടി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം റഷീദ് ഹാജി, മണ്ഡലം ട്രഷറർ ഷുക്കൂർ മാങ്കടവ്, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മുനീസ അശ്രഫ്, SDTU അഴീക്കോട്‌ ഏരിയ ട്രഷറർ ഫാറൂഖ് പുതിയതെരു തുടങ്ങിയവർ സംബന്ധിച്ചു.








0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്