മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഇന്ത്യ യുണൈറ്റഡ് പദയാത്ര സംഘടിപ്പിച്ചു



യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കണ്ണാടിപ്പറമ്പ് വാരം റോഡിൽ നിന്ന് നാറാത്ത് ടൗണിലേക്ക് പദയാത്ര സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേന് പതാക കൈമാറിക്കൊണ്ട് പദയാത്ര ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം നാറാത്ത് ടൗണിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുൾ റഷീദ് വി.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കോയിലെരിയൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്,സി.കെ ജയചന്ദ്രൻ മാസ്റ്റർ, എൻ. ഇ ഭാസ്കര മാരാർ, ആഷിത്ത് അശോകൻ, അസീബ് കണ്ണാടിപറമ്പ, പ്രശാന്ത് മാസ്റ്റർ. കെ പി നിഷ,മുഹമ്മദ്‌ ആമീൻ തുടങ്ങിയവർ സംസാരിച്ചു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്