പാടിക്കുന്ന് ചാരിറ്റബിൾ സൊസൈറ്റി സൂപ്പർമാർക്കറ്റിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി സ:എം വി ഗോവിന്ദൻ മാഷ് നിർവ്വഹിച്ചു
പാടിക്കുന്ന് ചാരിറ്റബിൾ സൊസൈറ്റി സൂപ്പർമാർക്കറ്റിന്റെ ഔപചാരിക ഉദ്ഘാടനം കൊളച്ചേരിമുക്കിൽ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി സ:എം വി ഗോവിന്ദൻ മാഷ് നിർവ്വഹിച്ചു. ആദ്യ വിൽപ്പന ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു.ധന സഹായ വിതരണം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ പി മജീദ് നിർവ്വഹിച്ചു.നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ,CPIM മയ്യിൽ എരിയാ സെക്രട്ടറി സ:എൻ അനിൽകുമാർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ മുഖ്യാതിഥികളായി.
Post a Comment