മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

വാസുദേവൻ മാസ്റ്റർക്ക് സ്നേഹനിർഭരമായ വിട ആദരാഞ്ജലികൾ അർപ്പിക്കാൻ വിവിധ രംഗങ്ങളിലെ നിരവധി പേർ എത്തിച്ചേർന്നുഇന്നലെ അന്തരിച്ച കെ എം വാസുദേവൻ മാസ്റ്റർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ വിവിധ രംഗങ്ങളിലെ നിരവധി പേർ എത്തിച്ചേർന്നു. AKG ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ച മൃതദേഹത്തിൽ സി പി എം കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ ,LC അംഗങ്ങളായ ശ്രീധരൻ സംഘമിത്ര ,ഇ പി ജയരാജൻ ,കെ .പി സജീവ് ബ്രാഞ്ച് സെക്രട്ടറി കെ.വി ആദർശ് എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു ,അഴീക്കോട് MLA കെ വി സുമേഷ് ,CPM ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ ,KSTA നേതാക്കളായിരുന്ന കെ.സി ഹരികൃഷ്ണൻ ,ഒ.ഗംഗാധരൻ ,കെ.കെ പ്രകാശൻ ,പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് ടി.പി വേണുഗോപാലൻ ,കണ്ണൂർ സയൻസ് പാർക്ക് ഡയരക്ടർ എ.വി അജയകുമാർ, KPSTA നേതാവ് കെ.സി രാജൻ മാസ്റ്റർ ,തലശേരി അതിരൂപതയിലെ വൈദീകർ ,കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൾ മജീദ് ,ബ്ലോക്ക് കോൺഗ്രസ് നേതാവ് സി.ശ്രീധരൻ മാസ്റ്റർ തുടങ്ങി നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു തുടർന്ന് നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ എം.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. സത്യൻ ,ശ്രീധരൻ സംഘമിത്ര ,കെ .സി രാജൻ മാസ്റ്റർ ,പ്രഭാകരൻ മാസ്റ്റർ ,സി.ശ്രീധരൻ മാസ്റ്റർ ,എം.പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇ പി ജയരാജൻ സ്വാഗതം പറഞ്ഞു

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്