മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ശാസ്ത്ര ക്ലാസ് പരമ്പര സമാപിച്ചു ശാസ്ത്ര ക്ലാസ്സ് പരമ്പരകണ്ണാടിപ്പറമ്പ് :- ലൈബ്രറി കൗൺസിൽ കണ്ണൂർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്ൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന ശാസ്ത്ര ക്ലാസ് പരമ്പര E K നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തീൽ സംഘടിപ്പിച്ചു.  നാല് ദിവസങ്ങളിലായി  നടന്ന ക്ലാസ്സ് നവംബർ 20 ന് ശ്രീ. ശിവദാസൻ മാസ്റ്റർ (കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ) ഉൽഘാടനം ചെയ്തു.

    പഞ്ചായത്ത് മെമ്പർ ശ്രീമതി.ഷീബ k p അധ്യക്ഷത വഹിച്ചു.

 നാം ജീവിക്കുന്ന പ്രകൃതി എന്ന് വിഷയത്തിൽ  അശോകൻ എം ( KSSP കണ്ണൂര് മേഖല)

നാം ജീവിക്കുന്ന സമൂഹം ധന്യ റാം (KSSP എടക്കാട് മേഖല)

നാം ജീവിക്കുന്ന കാലം കമല സുധാകരൻ(KSSP കണ്ണൂര് ജില്ലാ കമ്മിറ്റി അംഗം) 

നാളത്തെ പുതു ലോകം എന്ന വിഷയത്തിൽ ഏഴിൽ രാജ് NP എന്നിവർ ക്ലാസ് നടത്തി.

കാണി രാമചന്ദ്രൻ, K.പ്രദീപൻ, സുരേഷ് ബാബു, ലസിജ സുരേന്ദ്രൻ, എറൻ ബാബു എന്നിവർ ആശംസ നേർന്നു .സംസാരിച്ചു. കെപി രമേശൻ, സ്വാഗതം പറഞ്ഞു.

നാല് ദിവസങ്ങളിലായി നടന്ന ക്ലാസ്സിൽ ബേബി ലത, ചന്ദ്രൻ ഒതയോത്ത്,  എന്നിവർ മോഡറേറ്റർ ആയിരുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്