മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

അഖില കേരള മാരാർ ക്ഷേമ സഭ കണ്ണാടിപ്പറമ്പ് S.S.L.C. , +2 ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ക്യാഷ് അവാർഡു് വിതരണവും നടത്തി













അഖില കേരള മാരാർ ക്ഷേമ സഭ കണ്ണാടിപ്പറമ്പ് (കണ്ണൂർ ജില്ല )  യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് അംഗം ങ്ങളുടെ കുട്ടികൾക്കുള്ള S.S.L.C. , +2 ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ക്യാഷ് അവാർഡു് വിതരണവും 21/11/2021 ന് ഞായറാഴ്ച വൈകന്നേരം യൂണിറ്റംഗം പി.വി.ശശിധരമാ രാരുടെ ഭവനത്തിൽ വച്ച് പ്രൗഡഗംഭീര പരിപാടികളോടെ നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻറ് ശ്രീ.എൻ.ഇ.ദിലീപിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിനു് യൂണിറ്റ് സെക്രട്ടരി ശ്രീ. എം.സുധാകര മാരാർ സ്വാഗതം പറഞ്ഞു. യൂണിറ്റ് രക്ഷാധികാരി ശ്രീ.കെ.സുബ്രഹ്മണ്യ മാരാർ യോഗം ഉത്ഘാടനം ചെയ്തു് സംസാരിച്ചു.ക്യാഷ് അവാർഡ് വിതരണം കണ്ണൂർ ജില്ലാ ജോ. സെക്രട്ടരി ശ്രീ. പി.വി.വേണുഗോപാല മാരാർ നിർവഹിച്ചു.

ക്യാഷ് അവാർഡിനും അനുമോദനത്തിനും അർഹത നേടിയ കുട്ടികൾ ഹരി നാരായണൻ, ആദിത്യ പ്രസാദ് (SSLC), അപർണ്ണ രാധാകൃഷ്ണൻ (+2), ധന്യ സുധാകരൻ (B.Tech) വിജയികളെ അനുമോദിച്ചും ക്ഷേമ സഭയുടെ പ്രവർത്തനത്തെക്കുറിച്ചും സംസ്ഥാന പ്രസിഡൻറ് ശ്രീ.എൻ.ഇ.ഭാസ്കര മാരാർ സംസാരിച്ചു. വിജയികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടു് ശ്രീമതി.വനജ ടീച്ചർ ( യൂണിറ്റ് ട്രഷറർ) ശ്രീ.പി.കുമാരൻ, ശ്രീ.വി.വി.സത്യനാരായണൻ, ശ്രീമതി. ലത ടീച്ചർ, ശ്രീ.പി.വി.ശശിധര മാരാർ എന്നിവർ സംസാരിച്ചു. ശേഷം വിജയികൾ മറുപടി പ്രസംഗം നടത്തി.

പുതുവർഷം അതിഗംഭീരമായി നടത്തുവാൻ യോഗത്തിൽ ഒറ്റക്കെട്ടായി തീരുമാനിച്ചു. രണ്ടു് മണിക്കൂർ നേരത്തെ പരിപാടികൾക്കവ സാനം ഗംഭീര ചായസത്കാരത്തോടു കൂടി യോഗം കൃത്യം 6 മണിക്ക് സമാപിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്