 |
കമ്പിൽ അക്ഷര കോളേജിലെ മാതൃഭൂമി ‘മധുരം മലയാളം’ പദ്ധതി കോളേജ് പ്രിൻസിപ്പലും പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ കെ.എൻ. രാധാകൃഷ്ണൻ അഡ്മിനിസ്ട്രേറ്റർ സി. ഷീജയ്ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
|
കമ്പിൽ കമ്പിൽ അക്ഷര കോളേജിൽ മാതൃഭൂമി "മധുരം മലയാളം' പദ്ധതി തുടങ്ങി. അക്ഷര കോളേജ് പ്രിൻസിപ്പലും പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ കെ. എൻ. രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ അച്ഛനും പള്ളിക്കുന്ന് രാധവിലാസം യു.പി. സ്കൂൾ പ്രഥമാധ്യാപകനുമായിരുന്ന പി. ദാമോദരൻ മാസ്റ്ററുടെ സ്മരണയ്ക്കായാണ് പദ്ധതി നടപ്പാക്കുന്നത്.
കോളേജിൽ നടന്ന ചടങ്ങിൽ കെ.എൻ.രാധാകൃഷ്ണൻ അഡ്മിനിസ്ട്രേറ്റർ സി. ഷീജയ്ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സർക്കുലേഷൻ എക്സിക്യൂട്ടീവ് പി.പി. സജീവൻ പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.പി. സീത, അധ്യാപകരായ ബി.എസ്.
സജിത്കുമാർ, പി.പി.ലസീന, പി. രമ്യ, പി.അമൽരാജ്, ടി.റജില, എം.പി. രമ്യ, കെ. കൃഷ്ണാഞ്ജന, ഫൈൻ ആർട്സ് ക്ലബ്ബ് ഭാരവാഹികളായ അനഘ മോഹൻ, ടി.സി. അനീസ, റിയ നൗറി, അസ്താഫ് എന്നിവർ സംസാരിച്ചു.
Post a Comment