മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കുറുമാത്തൂരിൽ വിദ്യാർത്ഥിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചു, പ്രതിക്കെതിരെ പോക്സോ ചുമത്തി     



കുറുമാത്തൂർ: വീട്ടിന് പുറത്തുള്ള ബാത്റൂമിൽ പോകുകയായിരുന്ന 15 കാരിയായ വിദ്യാർത്ഥിനിയെ യുവാവ് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.

കോട്ടപ്പുറത്തെ ഇർഷാദ് എന്നയാൾക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിക്ക് കുറുമാത്തൂരിലായിരുന്നു സംഭവം.

പെൺകുട്ടി ബഹളം വെച്ചതോടെ വീട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു.തുടർന്ന് പെൺകുട്ടി ബന്ധുക്കൾക്കൊപ്പം തളിപ്പറമ്പ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം 25 കാരനെതിരെ കേസെടുത്തു. തളിപ്പറമ്പ സ്റ്റേഷൻ ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ കേസന്വേഷണം തുടങ്ങി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്