മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

2019- 2020 വർഷത്തെ വിവിധ എന്റോവ്മെന്റുകളുടെ വിതരണം നടന്നു



2019- 2020 വർഷത്തെ വിവിധ എന്റോവ്മെന്റുകളുടെ വിതരണം കണ്ണാടിപറമ്പ് ദേശസേവ യു പി സ്കൂളിൽ വെച്ച് ബഹു: അഴിക്കോട് നിയോജക മണ്ഡലം MLA ശ്രീ കെ.വി.സുമേഷ് നിർവഹിച്ചു.

ടി.സി.നാരായണൻ നമ്പ്യാർ  എന്റോവ്മെന്റ്, ശ്രീമതി & ശ്രീ നേടിയ കണാരൻ ചെട്ടിയാർ - ശ്രീ രാഘവൻ എന്റോമെന്റ്, എം.പി.നാരായണ മാരാർ എന്റോവ്മെന്റും, ശ്രീ എൻ.ഇ. രാകേഷ് ഏർപ്പെടുത്തിയ പ്രത്യേക സ്‌കോളർഷിപ്പുമാണ് വിതരണം ചെയ്തത്.

പി.ടി.എ പ്രസിഡന്റ് ശ്രീ.എൻ.രാധാകൃഷ്ണൻ പരുപാടി സ്വാഗതം ചെയ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.രമേശൻ അധ്യക്ഷനായി. പാപ്പിനിശ്ശേരി AEO ശ്രീ.വിനോദ് കുമാർ പി വി,  റിട്ട.DDE ശ്രീ.കെ.സുബ്രഹ്മണ്യ മാരാർ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ഒ.പി.മൂസ്സാൻ ഹാജി എന്നിവർ ആശംസയും  ദേശസേവ ഹെഡ്മിസ്ട്രസ് ശ്രീമതി. എംവി ഗീത നന്ദിയും പറഞ്ഞു.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്