മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോൽസവം



കണ്ണാടിപ്പറമ്പ്‌: വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ  തിരുവപ്പന മഹോത്സവം ഡിസംബർ 31  വെള്ളിയാഴ്ച മുതൽ ജനുവരി 7 വെള്ളിയാഴ്ച വരെ  നടത്തപ്പെടും.


31 ന് (ഒന്നാം ദിവസം)  വെള്ളിയാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 7 മണിക്ക് ഗണപതിഹോമവും മറ്റു വിശേഷാൽ പൂജകളും തുടർന്ന് ഉത്സവകൊടിയേറ്റവും നടക്കും. രാവിലെ 9.30ന്  സൗജന്യ ചികിത്സാ വിഭാഗത്തിന്റെ പത്താമത് വാർഷികാഘോഷത്തിന്റെയും തിരുവപ്പന മഹോൽസവ ആഘോഷ ചടങ്ങുകളുടെയും  ഉദ്ഘാടനം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.രമേശൻ നിർവ്വഹിക്കും.






വൈകു. 5 മണിക്ക് മുത്തുക്കുടകളുടെയും വാദ്യമേളത്തിന്റെയും കൊമ്പുവിളികളുടെയും അകമ്പടിയോടു കൂടി ചെമ്പനാൽ തട്ടുപ്പറമ്പ് ശ്രീ പൊട്ടൻ ദേവസ്ഥാനത്തു നിന്നും പുറപ്പെടുന്ന കലവറ നിറക്കൽ ഘോഷയാത്ര






രാത്രി 7 മണിക്ക് പ്രശസ്ത കീ ബോർഡിസ്റ്റും വയലിനിസ്റ്റുമായ വേണുഗോപാൽ അഴീക്കോട് നയിക്കുന്ന സ്വരം ലൈവ് ബാന്റ് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ.

രണ്ടാം ദിവസമായ ശനിയാഴ്ച ( 01.01.2021) രാത്രി 7 മണിക്ക് വള്ളുവൻ കടവ്‌ ശ്രീ മുത്തപ്പൻ മടപ്പുര വനിതാ വേദി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ








മൂന്നാം ദിവസമായ ഞായറാഴ്ച (02.01.22) വൈകുന്നേരം 5.30ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി.ദിവ്യ കോവിഡ് കാലത്ത് സേവനം അനുഷ്ടിച്ച നാറാത്ത് ഗ്രാമപഞ്ചായത്തിലെ 17 വാർഡിലെ 20 ആശാവർക്കാർമാരെ ആദരിക്കും.







രാത്രി 7 മണിക്ക് കണ്ണൂർ സംഘകല അവതരിപ്പിക്കുന്ന ശരണദേവൻ ശ്രീ അയ്യപ്പൻ മൾട്ടി വിഷൻ വിൽകലാമേള








നാലാം ദിവസം 03.01.2022 തിങ്കളാഴ്ച രാത്രി 7 മണിക്ക് ഭാവചാരുത കലാക്ഷേത്രം മാതോടം അവതരിപ്പിക്കുന്ന ദേവനടനം

അഞ്ചാം ദിവസമായ 04.01.2021 ചൊവ്വാഴ്ച രാവിലെ നാഗസ്ഥാനത്ത് നിവേദ്യം പൂജയും, നൂറും പാലും വൈകുന്നേരം 6 മണിക്ക് ബ്രഹ്മശ്രീ പാമ്പൻ മേക്കാട്ട് ഇല്ലത്ത് വല്ലഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലി.






ആറാം ദിവസമായ 05.01.2022 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ചേലേരി പ്രഭാത് വായനശാല അവതരിപ്പിക്കുന്ന പൂരക്കളി തുടർന്ന് തിരുവാതിരക്കളിയും അരങ്ങേറും.

ഏഴാം ദിവസമായ 06.01.2022 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഗുളികൻ വെള്ളാട്ടം. തുടർന്ന് രാത്രി 7 മണിക്ക് മയ്യിൽ കയരളം അഥീന നാടക-നാട്ടറിവ് വീട് അവതരിപ്പിക്കുന്ന നാടൻപാട്ട്മേള തിറയാട്ടം അരങ്ങേറും. രാത്രി 9 മണിക്ക് എളേടത്ത് ഭഗവതിയുടെ വെള്ളാട്ടം, രാത്രി 10ന് മീനമൃത് എഴുന്നള്ളത്ത്, രാത്രി 11ന് കളിക്കപ്പാട്ട്, രാത്രി 11.30ന് കലശം എഴുന്നള്ളത്ത്.

എട്ടാം ദിവസമായ വെള്ളിയാഴ്ച (7.01.22) പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ, 5 ന് തിരുവപ്പനയും വെള്ളാട്ടവും,8ന് എളേടത്ത് ഭഗവതിയുടെ തിറ, വൈകുന്നേരം  കൊടിയിറക്കത്തോടെ ഉത്സവസമാപനമാവും.







ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്കും രാത്രിയും പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്. ഗണപതി ഹോമം നാഗസ്ഥാനത്ത് വിശേഷാൽ പൂജ എന്നീ വഴിപാടുകൾക്ക് മുൻകൂട്ടി പേര് നൽകാവുന്നതാണ്. താന്ത്രിക കർമ്മങ്ങൾക്കാവശ്യമായ പശുവിൻ നെയ്യ്, വെളിച്ചെണ്ണ, കോട്ടുതേങ്ങ അവിൽ, മലർ, കർപ്പൂരം, ചന്ദനത്തിരി, പുഷ്പങ്ങൾ, പ്രസാദ ഭക്ഷണത്തിന് ആവശ്യമായ അരി, പച്ചക്കറികൾ, തേങ്ങ മറ്റ് സാധനങ്ങളും സമർപ്പിക്കാവുന്നതാണ്.






ഉത്സവദിവസങ്ങളിലെല്ലാം 04.01.2022 ഒഴികെ മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ ദൈവത്തെ മലയിറക്കൽ, വൈകുന്നേരം 4 മണിക്ക് മുത്തപ്പന്റെ വെള്ളാട്ടവും നടക്കും.

ഉത്സവദിവസങ്ങളിൽ രാവിലെ വിവിധ ക്ഷേത്രത്തിലെ മാതൃസമിതിയുടെ ഭജനയും ഉണ്ടായിരിക്കും.




0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്